ആലപ്പുഴ: ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയെന്ന പതിവ് തെറ്റിച്ചാണ് ഇക്കുറി നെഹ്റു ട്രോഫി വള്ളംകളിയെത്തുന്നത്. വള്ളംകളിയുടെ സംഘാടനം കൂടുതൽ മെച്ചപ്പെടുത്തിയും പുതിയ മാനദണ്ഡങ്ങൾ തയാറാക്കിയും ആഗസ്റ്റ് 30നാണ് ജലരാജക്കന്മാർ കൊമ്പുകോർക്കുന്ന പുന്നമടപ്പൂരം അരങ്ങേറുന്നത്. നെഹ്റു ട്രോഫിയുടെ ആരവമുയർത്താൻ കായലോരത്ത് ചുണ്ടൻവള്ളങ്ങളുടെ പരിശീലനം തകൃതിയാണ്.
കുട്ടനാടിന്റെ വിവിധ ജലാശയങ്ങൾ കേന്ദ്രീകരിച്ചാണ് പലരുടെയും തുഴച്ചിൽ. പല ചുണ്ടൻവള്ളങ്ങളും പുതുക്കിപ്പണിതാണ് നീറ്റിലിറക്കുന്നത്. ചിട്ടയായ പരിശീലനത്തോടെയാണ് ക്ലബുകൾ തുഴച്ചിലുക്കാരെ മത്സരത്തിനായി തയാറാക്കുന്നത്. ഇതിനായി പ്രത്യേക കായിക പരിശീലകരെയും ക്ലബുകൾ നിയോഗിച്ചിട്ടുണ്ട്. കൂടാതെ പ്രഫഷനൽ തുഴച്ചിലുക്കാരും പല ടീമുകളുടെയും ഭാഗമാകും. ഭൂരിപക്ഷം മുൻനിര ക്ലബുകൾ പരിശീലനം ആരംഭിച്ചു.
അതേസമയം ഇത്തവണ ജലമേള നടത്തിപ്പ് മാലിന്യനിയന്ത്രണ ചട്ടങ്ങളും തണ്ണീർത്തട നിയമങ്ങൾ കര്‍ശനമായി പാലിക്കും. വള്ളംകളിക്കിടെ തണ്ണീർത്തടത്തിലേക്ക് ഖര-ദ്രവ മാലിന്യം നിക്ഷേപിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ജലോത്സവം നടക്കുമ്പോൾ നിയന്ത്രണങ്ങള്‍ പൂർണമായും പാലിക്കുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കുമെന്ന് ശുചിത്വ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കും.
തുണിയിലും ചണത്തിലും പേപ്പറിലും നിർമിച്ച സഞ്ചികളാണ് സന്ദർശകരും വള്ളംകളി ടീമുകളും കൈയിൽ കരുതേണ്ടത്. നിരോധ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണമായും ഒഴ ഹരിതചട്ട ഉത്തരവുകൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. മാലിന്യം തള്ളാനിടയുള്ള സ്ഥലങ്ങളിൽ തദ്ദേശ വകുപ്പിന്റെ നനേതൃത്വത്തിൽ ഇവ തരംതിരിച്ച് നിക്ഷേപിക്കാനുള്ള ശേഖരണ ബിന്നുകൾ സ്ഥാപിക്കും. കൃത്യമായ ഇടവേളകളിൽ മാലിന്യ ശേഖശേഖരണ, സംസ്കരണ പ്രവർത്തനങ്ങൾ ശുചിത്വ മിഷൻ ഉറപ്പ് വരുത്തും.