ബ്രിട്ടൺ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി (Supplied)
India

ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാർമര്‍ ഒക്ടോബര്‍ 8, 9 തിയതികളിലായി ഇന്ത്യ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ 'വിഷന്‍ 2035' പദ്ധതിയുടെ രൂപരേഖയുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും.

Safvana Jouhar

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാർമര്‍ ഒക്ടോബര്‍ 8, 9 തിയതികളിലായി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ 'വിഷന്‍ 2035' പദ്ധതിയുടെ രൂപരേഖയുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും. ഈ വർഷം ജൂലൈയില്‍ മോദി നടത്തിയ യുകെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ് കെയ്ര്‍ സ്റ്റാർമറിന്റെ ഇന്ത്യ സന്ദര്‍ശനം. ഇന്ത്യ- യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറും വിഷന്‍ 2035ന്റെ രൂപരേഖയും ഉപയോഗപ്പെടുത്തി പല മേഖലകളിലെ ഇന്ത്യ- യുകെ ബന്ധം ദൃഢപ്പെടുത്തുന്നതിനുള്ള അവസരമായാണ് സന്ദര്‍ശനത്തെ ഇരുരാജ്യങ്ങളും നോക്കിക്കാണുന്നത്.വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ തുടങ്ങി ജനങ്ങള്‍ തമ്മിലുള്ള ബന്ധമടക്കം ഉള്‍ക്കൊള്ളുന്ന പത്ത് വര്‍ഷത്തെ സമഗ്ര പദ്ധതിയാണ് വിഷന്‍ 2035.

ഒക്ടോബര്‍ 9-ന് മുംബൈയില്‍ വ്യവസായ-വാണിജ്യ പ്രമുഖരുമായി മോദിയും സ്റ്റാര്‍മറും കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ മുന്നോട്ടുവെക്കുന്ന അവസരങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്യും. കൂടാതെ ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിന്റെ ആറാം പതിപ്പില്‍ പങ്കെടുക്കുകയും നയരൂപകര്‍ത്താക്കള്‍, വ്യവസായ രംഗത്തെ വിദഗ്ദ്ധര്‍ എന്നിവരുമായി സംവദിക്കുകയും ചെയ്യും.

SCROLL FOR NEXT