ഏറ്റവും വലിയ ഫാന്‍ബേസുള്ള ആഡംബര വാച്ച് ബ്രാന്‍ഡാണ് റോളക്‌സ്. 1905ല്‍ ഹാന്‍സ് വില്‍സ്ഡോര്‍ഫും ആല്‍ഫ്രഡ് ഡേവിസും ചേര്‍ന്നാണ് റോളക്സ് സ്ഥാപിച്ചത്. റോളക്സ് 1905ല്‍ ഹാന്‍സ് വില്‍സ്ഡോര്‍ഫും ആല്‍ഫ്രഡ് ഡേവിസും ചേര്‍ന്നാണ് സ്ഥാപിച്ചത്. ഇപ്പോഴിതാ റോളക്‌സിന്റെ സ്ഥാപകരില്‍ ഒരാളായ ഹാന്‍സ് വില്‍സ്ഡോര്‍ഫിനെ ചുറ്റിപ്പറ്റിയുള്ള അമ്പരപ്പിക്കുന്ന ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്. വിൽസ്ഡോർഫ് ഒരു നാസി ചാരനാണെന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ദ ടെലിഗ്രാഫില്‍ പ്രസിദ്ധീകരിച്ച ലേഖനം പ്രകാരം അഡോൾഫ് ഹിറ്റ്ലറുടെ ഭരണകൂടത്തോട് ശക്തമായ അനുഭാവം പുലർത്തിയിരുന്ന ആളായിരുന്നു ഹാൻസ് വിൽസ്ഡോർഫ് എന്ന് പറയുന്നു.
നാഷണൽ ആർക്കൈവ്സിന്റെ ക്ലാസിഫൈഡ് ഡോക്യുമെന്റ്സ് പരിശോധിച്ചത് പ്രകാരമാണ് വിൽസ്ഡോർഫിനെ പറ്റി റിപ്പോര്‍ട്ടില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നത്. 1941 നും 1943 നും ഇടയിലുള്ള MI5 ന്റെ രേഖകളില്‍ വിൽസ്ഡോർഫിനെ 'എതിര്‍ക്കപ്പെടേണ്ടവൻ, 'ചാരവൃത്തി ചെയ്യുന്നതായി സംശയിക്കപ്പെടുന്നയാള്‍' എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ബ്രിട്ടീഷ് പൗരനായിട്ടും രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യകക്ഷികളുടെ താൽപ്പര്യങ്ങൾക്ക് ഭീഷണിയായി വിൽസ്ഡോർഫിനെ MI5 കണ്ടിരുന്നുവെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
1941ൽ മിനിസ്ട്രി ഓഫ് എക്കണോമിക് വാര്‍ഫെയറിന്റെ ബ്ലാക്ക്‌ലിസ്റ്റ് വിഭാഗത്തിനുള്ള കത്തിൽ, വിൽസ്ഡോർഫിനെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുന്നത് പുനഃപരിശോധിക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഹൊറോളജിക്കൽ ചരിത്രകാരനായ ജോസ് പെരസാണ് ഈ ഫയലുകള്‍ കണ്ടെത്തിയത്. വിഷയത്തില്‍ നാഷണൽ ആർക്കൈവ്‌സിലെ ഫയലിനെ പറ്റി സുതാര്യമായി പഠനം നടത്തുന്നതിന് ചരിത്രകാരന്മാരുടെ ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് റോളക്സ് വ്യക്തമാക്കി.