ചെന്നൈ: തമിഴ് സിനിമാ താരം വിജയുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ റാലിയിൽ വൻ അപകടം. കരൂരിൽ സംഘടിപ്പിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 34 പേർ മരിച്ചെന്നാണ് കണക്ക്. ഇതിൽ ആറ് കുട്ടികളും16 സ്ത്രീകളും ഉൾപ്പെടുന്നു മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
58 പേരെ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 12 പേരുടെ നില അതീവ ഗുരുതരമാണെന്ന് മാതൃഭൂമി റിപ്പോർട്ട് സൂചിപ്പിക്കുന്നു. മരണസംഖ്യ ഇനിയും കൂടിയേക്കും. പതിനായിരം പേർത്ത് മാത്രം അനുമതി നല്കിയ റാലിയിൽ രണ്ടുലക്ഷത്തോളം ആളുകൾ പങ്കെടുത്തെന്നാണ് വിവരം. സമ്മേളനസ്ഥലത്ത് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. കൂടാതെ, നിശ്ചയിച്ച സമയത്തിൽ നിന്നും ആറു മണിക്കൂറോളം വൈകിയാണ് വിജയ് സ്ഥലത്തെത്തിയതും.