മൈത്രി പദ്ധതികളുടെ ഭാഗമായി 71 പ്രോജക്റ്റുകൾക്ക് പിന്തുണ നൽകിയിട്ടുണ്ട്.  Datingscout/ Unsplash
India

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി; 40% വിസ അപേക്ഷകളും ഓസ്‌ട്രേലിയ നിരസിക്കുന്നു

വിദേശ വിദ്യാർത്ഥികൾ പഠനത്തിന് പകരം കുടിയേറ്റത്തിനായി വിസ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ നടപടി

Elizabath Joseph

മെൽബൺ: ഉന്നതപഠനത്തിനായി ഓസ്‌ട്രേലിയയെ ലക്ഷ്യം വെക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കടുത്ത ആശങ്ക നൽകിക്കൊണ്ട് വിസ നിബന്ധനകൾ ഓസ്‌ട്രേലിയ കർശനമാക്കി. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിസ അപേക്ഷകളിൽ 40 ശതമാനവും ഓസ്‌ട്രേലിയൻ അധികൃതർ നിലവിൽ നിരസിക്കുകയാണ്. അമേരിക്കൻ വിസ ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മികച്ച ബദലായിരുന്ന ഓസ്‌ട്രേലിയയിലെ ഈ പുതിയ മാറ്റം ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെയാണ് ബാധിക്കുന്നത്.

2026 ജനുവരി മുതൽ നടപ്പിലാക്കിയ പരിഷ്കരിച്ച വിസ ചട്ടങ്ങൾ പ്രകാരം ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ 'എവിഡൻസ് ലെവൽ 3' (Evidence Level 3) വിഭാഗത്തിലാണ് ഓസ്‌ട്രേലിയ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന റിസ്ക് സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയാണിത്. വിദേശ വിദ്യാർത്ഥികൾ പഠനത്തിന് പകരം കുടിയേറ്റത്തിനായി വിസ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ നടപടി. രാജ്യത്തെ അനിയന്ത്രിതമായ കുടിയേറ്റം തടയാനുള്ള ഓസ്‌ട്രേലിയൻ സർക്കാരിന്റെ വലിയ പദ്ധതിയുടെ ഭാഗമായാണ് ഈ കർശന നിയന്ത്രണം.

പഠനവിസയ്ക്ക് പുറമെ സ്ഥിരതാമസത്തിനുള്ള (PR) മാനദണ്ഡങ്ങളിലും ഓസ്‌ട്രേലിയ അടുത്തിടെ മാറ്റങ്ങൾ വരുത്തിയിരുന്നു. 'നോൺ-ജീനിയസ്' വിസ വിഭാഗങ്ങളിൽ കുടിയേറ്റം പരമാവധി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിസ അനുവദിക്കുന്നതിലെ ഈ കർക്കശ നിലപാട് അമേരിക്കയിലും കാനഡയിലും നിയന്ത്രണങ്ങൾ നേരിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയയിലും അവസരങ്ങൾ കുറയ്ക്കാൻ കാരണമാകും.

SCROLL FOR NEXT