തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂൻ കബീർ  
India

ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന് തറക്കല്ലിടും; തൃണമൂല്‍ എംഎല്‍എയുടെ വാദം വിവാദത്തില്‍

ഡിസംബര്‍ 6 ന് ബെല്‍ഡംഗയില്‍ ബാബറി മസ്ജിദിന് തറക്കല്ലിടും. സിദ്ധിഖി ഒരു മതവിശ്വാസിയായതിനാല്‍ ചടങ്ങിലേക്ക് ക്ഷണിക്കുന്നു.

Safvana Jouhar

കൊല്‍ക്കത്ത: ഡിസംബര്‍ 6 ന് ബാബറിന് സമ്ജിദ് ദിനത്തില്‍ പശ്ചിമംബംഗാളില്‍ ബാബറി മസ്ജിദിന് തറക്കല്ലിടുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ അവകാശവാദം വിവാദത്തില്‍. തൃണമൂല്‍ എംഎല്‍എ ഹുമയൂന്‍ കബീറിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. 'ഡിസംബര്‍ 6 ന് ബെല്‍ഡംഗയില്‍ ബാബറി മസ്ജിദിന് തറക്കല്ലിടും. സിദ്ധിഖി ഒരു മതവിശ്വാസിയായതിനാല്‍ ചടങ്ങിലേക്ക് ക്ഷണിക്കുന്നു. എംഎല്‍എ എന്ന നിലയില്‍ അല്ല നമ്മള്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നത്. മറിച്ച് വിശ്വാസികളായ മുസ്ലിം എന്ന നിലയിലാണ്', ഹുമയൂന്‍ കബിര്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ എംഎല്‍എ നൗഷാദ് സിദ്ധിഖി ഇതുവരെയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷത്തെ ഏക മുസ്ലിം എംഎല്‍എയാണ് സിദ്ധിഖി.

മൂന്ന് വര്‍ഷം കൊണ്ട് പള്ളി പണിയുമെന്നാണ് ഹുമയൂന്റെ അവകാശവാദം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുസ്ലിം വോട്ടിനായുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കമാണിതെന്ന് ബിജെപി ആരോപിച്ചു.

SCROLL FOR NEXT