India

LetterBoxd പട്ടികയിൽ ഇടം നേടി "ടൂറിസ്റ്റ് ഫാമിലി"

Safvana Jouhar

പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോം ലെറ്റർബോക്‌സ്ഡിന്‍റെ ഈ വര്‍ഷം ഏറ്റവും റേറ്റിംഗ് ലഭിച്ച സിനിമകളുടെ ലിസ്റ്റിൽ തമിഴിലെ കൊച്ചുപടമായ "ടൂറിസ്റ്റ് ഫാമിലി"യും ഇടം നേടിയിരിക്കുന്നു. ഈ ലിസ്റ്റിലുള്ള ഒരേ ഒരു ഇന്ത്യൻ സിനിമയും ഇത് തന്നെയാണ്. പത്ത് സിനിമകളുടെ പട്ടികയിൽ നിലവിൽ ഒൻപതാം സ്ഥാനത്താണ് ഇപ്പോൾ ടൂറിസ്റ്റ് ഫാമിലിയുള്ളത്. ശശികുമാർ, സിമ്രാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ടൂറിസ്റ്റ് ഫാമിലി'. നവാഗതനായ അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്തിരിക്കുന്നത്.

റയാൻ കൂഗ്ലർ ഒരുക്കിയ സിന്നേഴ്സ് ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. മൈക്കൽ ബി ജോർദാൻ, ഹെയ്ലി സ്റ്റെയിൻഫെൽഡ്, മൈൽസ് കാറ്റൺ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഒരു വാമ്പയർ ഹൊറർ സിനിമയായി പുറത്തിറങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 365 മില്യൺ ഡോളറാണ്.

പോർച്ചുഗീസ് ചിത്രമായ ലാറ്റിൻ ബ്ലഡ്: ദി ബല്ലാഡ് ഓഫ് നെയ് മറ്റോഗ്രോസോ ആണ് രണ്ടാം സ്ഥാനത്ത്. ബ്രസീലിയൻ ചിത്രം മനസ് മൂന്നാം സ്ഥാനത്തും മാൻഡറിൻ ചിത്രമായ നെ ഴ 2 ആണ് നാലാമത്. സോറി ബേബി, സതേൺ ക്രോണിക്കിൾസ്, ലിറ്റിൽ അമേലി ഓർ ദി ക്യാരക്ടർ ഓഫ് റെയിൻ, ലേറ്റ് ഷിഫ്റ്റ്, ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റു സിനിമകൾ.

SCROLL FOR NEXT