India

ഗ്രൗണ്ടിൽ നീന്തിത്തുടിച്ച് ടിം ഡേവിഡ്; വീഡിയോ പങ്കുവെച്ച് ആർസിബി

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പങ്കുവെച്ച വീഡിയോയിൽ താരം മഴയത്ത് ഗ്രൗണ്ടിലെ വെള്ളക്കെട്ടിലേക്ക് എടുത്ത് ചാടുന്നതും നീന്തുന്നതും കാണാം.

Safvana Jouhar

സോഷ്യൽ മീഡിയയിൽ വൈറലായി ടിം ഡേവിഡിന്റെ ഗ്രൗണ്ടിൽ നീന്തിത്തുടിക്കുന്ന വീഡിയോ. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പങ്കുവെച്ച വീഡിയോയിൽ താരം മഴയത്ത് ഗ്രൗണ്ടിലെ വെള്ളക്കെട്ടിലേക്ക് എടുത്ത് ചാടുന്നതും നീന്തുന്നതും കാണാം. കുളി കഴിഞ്ഞ താരം ഡ്രസിങ് റൂമിലേക്ക് പോകുന്നതും സഹതാരങ്ങൾ അത് ആഘോഷിക്കുന്നതും വീഡിയോയിലുണ്ട്. എല്ലാവരും ബെംഗളൂരുവിലെ വേനൽ മഴയുടെ വ്യത്യസ്ത വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും ഇതെപ്പോഴും സ്പെഷ്യൽ ആയിരിക്കുമെന്ന് പറഞ്ഞാണ് ആർസിബി തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

SCROLL FOR NEXT