പ്രശസ്ത സിനിമാ മാഗസിനായ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുടെ കവര്‍ ചിത്രമായി 'ലോക' ടീം. ചിത്രത്തിന്റെ നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാന്‍, സംവിധായകന്‍ ഡൊമിനിക് അരുണ്‍, നായിക കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് കവര്‍ചിത്രത്തിലുള്ളത്. മാഗസിന്റെ ഏറ്റവും പുതിയ എഡിഷനില്‍ 'ലോക' ടീമുമായുള്ള അഭിമുഖവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര' മലയാളത്തിലെ ഓള്‍ടൈം ബ്ലോക്ക്ബസ്റ്ററായി മാറി കുതിപ്പ് തുടരുകയാണ്. ഡൊമിനിക് അരുണ്‍ രചിച്ച്, സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രം, അഞ്ചു ഭാഗങ്ങളുള്ള ഒരു ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായിരുന്നു.