രാജ്യത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടികള്‍ തുടങ്ങുന്നു PRD
India

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടികള്‍ നവംബറില്‍

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും

Elizabath Joseph

ന്യൂ ഡൽഹി: രാജ്യത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടികള്‍ നവംബറില്‍ ആരംഭിക്കുമെന്ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ഫെബ്രുവരി ആദ്യ വാരത്തിനുള്ളില്‍ പൂര്‍ത്തിയാകും. രാജ്യത്താകമാനം ഓരോ ഘട്ടങ്ങളിലായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂർത്തിയാക്കുവാനാണ് കമ്മീഷൻ ഉദ്ദേശിക്കുന്നത്.

വരുന്ന രണ്ട് ദിവസത്തിനുള്ളിൽ ഇതിനുള്ള ഷെഡ്യൂൾ പൂർത്തിയാക്കും. തുടർന്ന് അടുത്ത അഞ്ച് ദിവസങ്ങള്‍ക്കുള്ളിൽ സമയക്രമം നിശ്ചചിക്കുന്ന വിധത്തിലാണ് കമ്മീഷൻ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്, ആദ്യ ഘട്ടത്തില്‍ അടുത്ത വര്‍ഷം നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലാകും തീവ്ര വോട്ടര്‍ പട്ടിക. പരിഷ്കരണം നടത്തുക. 2002-ലാണ് കേരളത്തില്‍ അവസാനമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടന്നത്. 2002-ലെ പട്ടിക അടിസ്ഥാന രേഖയായി കണക്കാക്കിയാണ് പുതിയ പരിഷ്‌കരണം. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയായി മാത്രം പരിഗണിക്കും. പൗരത്വ രേഖയായി കണക്കാക്കില്ല.

SCROLL FOR NEXT