സനം വാങ്‌ചുക് 
India

'ഉത്തരകൊറിയയിലെന്ന പോലെ നടത്തി'; സഫ്ദർജംഗ് ആശുപത്രിയിലെ അനുഭവത്തിൽ പോലീസിനെതിരെ സനം വാങ്‌ചുക്

. വി ഐ പി ചികിത്സ നൽകുന്നു എന്ന് പുറമെ പറയുകയും എന്നാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തടവറയ്ക്ക് തുല്യമാക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

Elizabath Joseph

ന്യൂഡൽഹി: ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ=തന്നെ തടവുകാരനെപ്പോലെയാണ് കൈകാര്യം ചെയ്തതെന്നും ഉത്തരകൊറിയയിലുള്ള അവസ്ഥയാണ് അനുഭവപ്പെട്ടതെന്നും പ്രമുഖ ലഡാക്കി സാമൂഹിക പ്രവർത്തകൻ സനം വാങ്‌ചുക് (Sonam Wangchuk). ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തവേ, പോലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലാക്കിയ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി അനുമതിയോടെ ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് യൂട്യൂബ് വീഡിയോയിലൂടെ വാങ്‌ചുക് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

ആശുപത്രി മുറിക്ക് പുറത്ത് കടക്കാനോ ആരുമായും സംസാരിക്കാനോ അനുവദിച്ചില്ലെന്നും ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ പോലീസ് പിടിച്ചെടുത്തെന്നും അദ്ദേഹം വെളിപ്പെടുത്തി. പേപ്പർ നാപ്കിനുകളിൽ തന്റെ പിന്തുണക്കാർക്കായി സന്ദേശങ്ങൾ എഴുതി നൽകിയെങ്കിലും അവയും പോലീസ് പിടിച്ചെടുത്തു. വി ഐ പി ചികിത്സ നൽകുന്നു എന്ന് പുറമെ പറയുകയും എന്നാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തടവറയ്ക്ക് തുല്യമാക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധിച്ച് സമരം ചെയ്ത കേന്ദ്രസർക്കാർ നിലപാടിനെതിരെയും കടുത്ത വിമർശനമാണ് വാങ്‌ചുക് ഉന്നയിച്ചത്. അതിനിടെ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പുനൽകിയതിനെ തുടർന്ന് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചു.

SCROLL FOR NEXT