Shubhanshu Shukla will be India's second astronaut going into space.
India

ആക്സിയം 4 വിക്ഷേപിച്ചു

41 വർഷങ്ങൾക്കു ശേഷമുള്ള ബഹിരാകാശ യാത്ര

Safvana Jouhar

ആക്സിയം 4 വിക്ഷേപിച്ചു. കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല. ശുഭാംശു ശുക്ലയും സംഘവും14 ദിവസം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കും. ഏഴ് തവണ മാറ്റി വച്ചശേഷമാണ് ഇന്ന് വിക്ഷേപിച്ചത്.

41 വർഷങ്ങൾക്കു ശേഷമുള്ള ബഹിരാകാശ യാത്ര മാത്രമല്ലാ, 700 കോടി രൂപയിലധികം ചിലവ് വരുന്ന ബൃഹദ് പദ്ധതിയും വാണിജ്യപരമായി ഇന്ത്യ ക്രമീകരിക്കുന്ന ആദ്യ സ്പേസ് പര്യവേഷണവുമാണിത്. പോളണ്ട്, ഹംഗറി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചേർന്നുള്ള സംയുക്ത ദൗത്യം, ലൈഫ് സപ്പോർട്ട് സിസ്റ്റത്തി ന് നിർണായകമായ സയനോ ബാക്ടീരിയ പരീക്ഷണം, വാർധക്യത്തെ ചെറുത്തു തോൽപ്പിക്കാനുള്ള പഠനങ്ങളും ദൗത്യത്തിൻ്റെ ഭാഗമാണ്.

SCROLL FOR NEXT