മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടറും കെകെആർ പരിശീലകനുമായ ഷെയ്ൻ വാട്സൻ  
India

കെകെആറിൽ തന്നെ അത്ഭുതപ്പെടുത്തിയ ഒരു പ്രതിഭയുണ്ടെന്ന് ഷെയ്ൻ വാട്സൻ

അത് അൻകൃഷ് രഘുവംശിയാണെന്നാണ് വാട്സൻ പറയുന്നത്. സഞ്ജു സാംസണിന്റെ തുടക്കകാലത്തെയാണ് അൻകൃഷ് ഓർമ്മിപ്പിക്കുന്നത് എന്നാണ് വാട്സന്റെ അഭിപ്രായം.

Safvana Jouhar

കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് ടീമിൽ തന്നെ അത്ഭുതപ്പെടുത്തിയ ഒരു പ്രതിഭയുണ്ടെന്ന് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടറും കെകെആർ പരിശീലകനുമായ ഷെയ്ൻ വാട്സൻ. അത് അൻകൃഷ് രഘുവംശിയാണെന്നാണ് വാട്സൻ പറയുന്നത്. സഞ്ജു സാംസണിന്റെ തുടക്കകാലത്തെയാണ് അൻകൃഷ് ഓർമ്മിപ്പിക്കുന്നത് എന്നാണ് വാട്സന്റെ അഭിപ്രായം.

അൻകൃഷ് രഘുവംശി

ഐപിഎല്ലിൽ നിരവധി പ്രതിഭാശാലികളായ താരങ്ങളെ ഞാൻ ഇക്കാലയളവിലൂടെ കണ്ടിട്ടുണ്ട്. സഞ്ജു സാംസണിന്റെ പ്രകടനം 17 വയസ് മുതൽ കാണുന്നതാണ്. അവന്റെ പ്രതിഭ എത്രത്തോളമാണെന്നതും എനിക്കറിയാം. അൻകൃഷ് അത്തരത്തിൽ പ്രതിഭയുള്ള താരങ്ങളിലൊരാളാണ്. 21 വയസിനുള്ളിൽ അവൻ തന്റെ പ്രതിഭയെ വളർത്തിയത് അത്ഭുതപ്പെടുത്തുന്ന രീതിയിലാണ്. അവനിൽ നിന്ന് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനങ്ങളാണുണ്ടാകുന്നത്. വെെഡ് റേഞ്ചിലുള്ള ഷോട്ടുകൾ കളിക്കാൻ കഴിവുണ്ട്. വ്യത്യസ്തമായ ഷോട്ടുകൾ കളിക്കാൻ കഴിവുള്ള അൻകൃഷ് തന്റെ ഉയർന്ന കായിക ക്ഷമതയെ മുതലാക്കി കളിക്കുന്നവനാണ്. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാൻ അൻകൃഷിന് കഴിവുണ്ട്. ഈ സീസണിൽ 10 മത്സരത്തിൽ നിന്ന് 269 റൺസാണ് അൻകൃഷ് നേടിയത്. 29.89 ശരാശരിയും 135.85 സ്ട്രെെക്ക് റേറ്റിലും കളിക്കുന്ന അൻകൃഷ് മൂന്ന് അർധ സെഞ്ച്വറികളും ഇതിനോടകം നേടിയിട്ടുണ്ട്.

SCROLL FOR NEXT