ബാങ്ക് അടയ്ക്കുന്ന നേരത്ത് സൈനിക യൂണിഫോമിലെത്തിയ സംഘമാണ് കവർച്ച നടത്തിയത് 
India

കര്‍ണാടകയില്‍ വൻ ബാങ്ക് കൊള്ള; സൈനിക വേഷത്തിലെത്തിയ സംഘം കവർന്നത് 8 കോടിയും 50 പവനും

ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്

Elizabath Joseph

ബെംഗളൂരു: കർണ്ണാടകയിലലെ വിജയപുര ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ വൻ കവർച്ച. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ എത്തിയ അഞ്ചംഗ സംഘമാണ് ബാങ്ക് കൊള്ളയടിച്ചത്. എട്ട് കോടി രൂപയും അൻപത് പവനോളം സ്വർണ്ണവും കവർന്നുവെന്നാണ് റിപ്പോർട്ട്.

Read More: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സൂചന നല്കി ട്രംപ്

ബാങ്ക് അടയ്ക്കുന്ന നേരത്ത് സൈനിക യൂണിഫോമിലെത്തിയ സംഘമാണ് കവർച്ച നടത്തിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. ബാങ്ക് കൊള്ളയടിച്ച ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സൂചനകൾ.

ബാങ്കിൽ നിന്ന് പ്രതികൾ രക്ഷപെട്ട കാറുംം കൊള്ളയടിച്ച സ്വർണ്ണത്തിന്റെ പകുതിയും ഉപേക്ഷിച്ച നിലയിൽ സോലാപൂരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT