ന്യൂ ഡല്‍ഹി: ഓസ്‌ട്രേലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലെസിന്റെ ക്ഷണം പ്രകാരം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഒക്ടോബർ 9 മുതൽ 10 വരെ ഔദ്യോഗിക സന്ദർശനത്തിനായി ഓസ്‌ട്രേലിയയിൽ എത്തും. 2014 ന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിനു കീഴിൽ ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ ഓസ്‌ട്രേലിയയിലേക്കുള്ള ആദ്യ സന്ദർശനമായിരിക്കും.
ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം (CSP) സ്ഥാപിച്ച് 5 വർഷം പൂർത്തിയാക്കുന്ന ചരിത്രപരമായ ഘട്ടത്തിലാണ് ഈ സന്ദർശനം നടക്കുന്നത്. പ്രതിരോധ സഹകരണവും ബിസിനസ് ബന്ധവും ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന അജണ്ട. സിഡ്‌നിയിൽ വ്യവസായ നേതാക്കൾ പങ്കെടുക്കുന്ന ബിസിനസ് റൗണ്ട്ടേബിളിലും അദ്ദേഹം അധ്യക്ഷനായിരിക്കും. സ്‌ട്രേലിയൻ പ്രതിരോധ മന്ത്രിയുമായുള്ള ഉഭയകക്ഷി ചർച്ചകളായിരിക്കും രാജ്‌നാഥ് സിങ്ങിന്റെ സന്ദർശനത്തിന്റെ പ്രധാന ആകർഷണം.
സന്ദർശന വേളയിൽ പ്രതിരോധ മേഖലയിൽ വിവര പങ്കിടൽ, സമുദ്ര മേഖലാ സഹകരണം, സംയുക്ത പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെട്ട മൂന്ന് കരാറുകൾ സന്ദർശനത്തിനിടെ ഒപ്പിടാനും ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്.