India

ഇന്ത്യൻ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കിയിട്ടില്ല; വാർത്ത നിഷേധിച്ച് ഇറാൻ

അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് നാവിക ഉപരോധം ആരംഭിച്ചു.

Safvana Jouhar

ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുന്നു എന്ന വാർത്ത നിഷേധിച്ച് ഇറാൻ. ഇന്ത്യൻ ടാങ്കുകളിൽ നിന്ന് ടോൾ ഈടാക്കിയിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ. ഇതുവരെ എന്തെങ്കിലും ടോൾ ഈടാക്കിയിട്ടുണ്ടോ എന്ന് ഇന്ത്യൻ സർക്കാരിനോട് ചോദിക്കാം എന്നും അംബാസഡർ മുഹമ്മദ് ഫത്താലി പറഞ്ഞു. ഈ ദുഷ്കരമായ സമയത്തും ഇറാനും ഇന്ത്യയും തമ്മിൽ നല്ല ബന്ധത്തിൽ ആണെന്നും ഇന്ത്യയിലെ ഇറാൻ അംബാസിഡർ കൂട്ടിച്ചേർത്തു.

അതേസമയം, അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് നാവിക ഉപരോധം ആരംഭിച്ചു. ഇറാൻ തുറമുഖത്തിനും തുറമുഖത്തേക്ക് വരുന്ന കപ്പലുകൾക്കുമാണ് അമേരിക്കയുടെ ഉപരോധം. ഉപരോധം നടപ്പാക്കാൻ അമേരിക്കൻ നാവിക സേനക്ക് ട്രംപ് നിർദേശം നൽകി. ഇറാൻ ഹോർമുസ് തുറന്നില്ലെങ്കിൽ മുഴുവൻ ​ഗതാ​ഗതവും ഉപരോധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ സമുദ്ര ഗതാഗതവും തടയുമെന്ന് യുഎസ് നാവിക സേന അറിയിച്ചു. ട്രംപിന്റെ തീരുമാനം അനുസരിച്ച് അനിശ്ചിത കാലത്തേക്ക് ഉപരോധം നടപ്പാക്കുമെന്നും യുഎസ് നാവിക സേന വ്യക്തമാക്കി. ഇറാന്റെ കപ്പലുകൾ അടുത്തുവന്നാൽ തകർത്തുകളയുമെന്ന് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് ഭീഷണി മുഴക്കിയത്. മയക്കുമരുന്ന് മാഫിയ ബോട്ടുകളെ തകർത്തത് പോലെ ഇറാന്റെ കപ്പലുകളും തകർക്കും. മാരകമായ ആക്രമണമായിരിക്കും നടത്തുക. ഇറാന്റെ നാവികസേനയെ കടലിന്റെ അടിത്തട്ടിലേക്ക് പറഞ്ഞയച്ചു. 158 കപ്പലുകളാണ് ഇതുവരെ തകർത്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

SCROLL FOR NEXT