Amelia Kerr   (AP Photo/File)
India

ഇന്ത്യൻ വനിതകളുടെ റെക്കോർഡ് തിരുത്തി കിവി വനിതകൾ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 347 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം മറികടന്നാണ് ഇന്ത്യയുടെ പേരിലുള്ള റെക്കോർഡ് കിവികൾ തിരുത്തിയത്.

Safvana Jouhar

വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റൺസ് പിന്തുടരൽ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് വനിതാ ടീം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 347 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം മറികടന്നാണ് ഇന്ത്യയുടെ പേരിലുള്ള റെക്കോർഡ് കിവികൾ തിരുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-1ന് ഒപ്പമെത്തി. ക്യാപ്റ്റന്‍ അമേലിയ കെറുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ന്യൂസിലന്‍ഡിനെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചത്. 139 പന്തില്‍ നിന്ന് പുറത്താകാതെ 179 റണ്‍സാണ് കെര്‍ അടിച്ചുകൂട്ടിയത്. 23 ഫോറുകളും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്‌സ് 68 റണ്‍സെടുത്ത ഇസബെല്ല ഗെയ്സ് നല്‍കിയ പിന്തുണയും വിജയത്തില്‍ നിര്‍ണായകമായി. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 91 റൺസുമായി അന്നെകെ ബോഷ്, 69 റൺസുമായി ലോറ വോള്‍വാര്‍ട്ട്, 52 റൺസുമായി ക്ലോ ട്രയോണ്‍ എന്നിവരാണ് തിളങ്ങിയത്. അതേസമയം കഴിഞ്ഞ വര്‍ഷം നവി മുംബൈയില്‍ നടന്ന ഐസിസി വനിതാ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ കുറിച്ച (341/5) റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

SCROLL FOR NEXT