മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് ഭ്രമയുഗം. ഗംഭീര അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം കാഴ്ചവെച്ചിരുന്നു. ചിത്രം ഓസ്കർ അക്കാദമിയിലേക്ക് പ്രദർശിപ്പിക്കാൻ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതിൽ കൂടുതൽ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തിന്റെ 'വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ' വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഫെബ്രുവരി 12 ന് രാത്രി 7.30 നാണ് സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്. അക്കാദമി മ്യൂസിയത്തിലെ ടെഡ് മാൻ തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്. "Where the Forest Meets the Sea" എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമയാണ് ഭ്രമയുഗം. നേരത്തേയും ചിത്രം രാജ്യാന്തരതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെ ഫണ്‍ഹാമിലെ യൂണിവേഴ്‌സിറ്റി ഫോര്‍ ദ ക്രിയേറ്റീവ് ആര്‍ട്‌സില്‍ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങിനെക്കുറിച്ച് പഠിപ്പിച്ചിരുന്നു. ലെറ്റര്‍ബോക്‌സിഡിന്റെ 2024-ലെ ലോകത്തെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം രണ്ടാമതെത്തിയിരുന്നു.