വോട്ടർ പട്ടിക പരിഷ്കരണം PRD
India

വോട്ടർ പട്ടിക പരിഷ്കരണം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ബാനർജി സുപ്രീം കോടതിയിൽ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) പ്രക്രിയ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും ഇതിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.

Elizabath Joseph

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികളിലെ അപാകതകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയെ സമീപിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) പ്രക്രിയ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും ഇതിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ എന്നിവരെ ഹർജിയിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്. നിലവിലുള്ള നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പുതുക്കൽ നടപടികൾ പുരോഗമിക്കുന്നതെന്നാണ് ബംഗാൾ സർക്കാരിന്റെ ആരോപണം.

മരണങ്ങളും ദുരിതവും: പട്ടിക പുതുക്കുന്നതിനിടെയുണ്ടായ സങ്കീർണ്ണതകൾ കാരണം ഏകദേശം 140 പേർ മരണപ്പെട്ടതായി മമത ബാനർജി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പരിശീലനമില്ലാത്ത ഉദ്യോഗസ്ഥർ: മതിയായ വൈദഗ്ധ്യമില്ലാത്ത 8,100 മൈക്രോ ഒബ്സർവർമാരെ നിയമിച്ചത് ഏകപക്ഷീയമാണെന്നും ഇത് നടപടിക്രമങ്ങളെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.

തിരഞ്ഞെടുപ്പ് അട്ടിമറി: വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് നേരത്തെ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രി നേരിട്ട് പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. വോട്ടർ പട്ടിക പുതുക്കുന്നതിനെതിരെ തുടക്കം മുതൽ തന്നെ ശക്തമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്.

SCROLL FOR NEXT