മമത ബാനര്‍ജിയുടെ വസതിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. 
India

പുതിയ നേതൃത്വത്തെ തീരുമാനിച്ച് മമത ബാനര്‍ജി

മുന്‍ മന്ത്രിയായിരുന്ന ചന്ദ്രിമ ഭട്ടാചാര്യയെ പാര്‍ട്ടി അധ്യക്ഷയായും ലോക്‌സഭ എംപികൂടിയായ സായോണി ഘോഷിനെ യുവജന വിഭാഗം അധ്യക്ഷയായും തെരഞ്ഞെടുത്തു.

Safvana Jouhar

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നാലെ പുതിയ സംസ്ഥാന നേതൃത്വത്തെ തീരുമാനിച്ച് മമത ബാനര്‍ജി. മുന്‍ മന്ത്രിയായിരുന്ന ചന്ദ്രിമ ഭട്ടാചാര്യയെ പാര്‍ട്ടി അധ്യക്ഷയായും ലോക്‌സഭ എംപികൂടിയായ സായോണി ഘോഷിനെ യുവജന വിഭാഗം അധ്യക്ഷയായും തെരഞ്ഞെടുത്തു. ദേശീയ ജോയിന്റ് സെക്രട്ടറിമാരായി ഡെറിക് ഒബ്രിയാന്‍, ഡോള സെന്‍ എന്നിവരെയും നിയമിച്ചു. ദേശീയ ജനറല്‍ സെക്രട്ടറിയായി അഭിഷേക് ബാനര്‍ജിയും സുബ്രത ബക്ഷി ദേശീയ പ്രവര്‍ത്തക സമിതിയിലെ വൈസ് പ്രസിഡന്റായും തുടരും. കല്യാണ്‍ ബാനര്‍ജി, കുനാല്‍ ഘോഷ് എന്നിവരായിരിക്കും പാര്‍ട്ടി വക്താക്കള്‍. മമത ബാനര്‍ജിയുടെ വസതിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.

SCROLL FOR NEXT