തന്റെ 25ാം വയസിലാണ് ജെമീമയുടെ നേട്ടം.  (Female Cricket)
India

വനിതാ പ്രിമീയർ ലീഗിൽ പുതുചരിത്രം; ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി ജെമീമ റോഡ്രിഗസ്

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റൻ സ്‌മൃതി മന്ദാനയെ മറികടന്നാണ് ജെമീമയുടെ നേട്ടം.

Safvana Jouhar

2026 വനിതാ പ്രിമീയർ ലീഗിൽ പുതുചരിത്രം എഴുതി ഇന്ത്യൻ താരം ജെമീമ റോഡ്രിഗസ്. ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായാണ് ജെമീമ കളത്തിലിറങ്ങുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപ്റ്റനായി കളത്തിൽ ഇറങ്ങിയതോടെ താരം റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്. വനിതാ പ്രിമീയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായാണ് ജെമീമ മാറിയിരിക്കുന്നത്. തന്റെ 25ാം വയസിലാണ് ജെമീമയുടെ നേട്ടം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റൻ സ്‌മൃതി മന്ദാനയെ മറികടന്നാണ് ജെമീമയുടെ നേട്ടം. 2023ൽ സ്‌മൃതി 26ാം വയസിലാണ് ആർസിബിയെ നയിച്ചത്.

SCROLL FOR NEXT