ഇന്ത്യയിലെ ട്രെയിനുകളിലെ 11,535 കോച്ചുകളിൽ സിസിടിവി കാമറകൾ റെയിൽവേ സ്ഥാപിച്ചുകഴിഞ്ഞു. ഓഗസ്റ്റ് ആറിന് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. വെസ്റ്റേൺ റെയിൽവേ സോണിലാണ് കൂടുതൽ കോച്ചുകളിൽ കാമറകളും സ്ഥാപിച്ചിട്ടുള്ളത്1, 679 കോച്ചുകൾ. സെൻട്രൽ റെയിൽവേ, സതേൺ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ, നോർത്തേൺ റെയിൽവേ എന്നിവരാണ് പിന്നിൽ. 74000 കോച്ചുകളിലും 15000 എഞ്ചിനുകളിലും കാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കയറാനും ഇറങ്ങാനുമുള്ള ഡോറിന്റെ ഭാഗത്തായി നാല് സിസിടിവി കാമറകളാണ് ഒരു കോച്ചിൽ ഉണ്ടാകുക. ഒരു എൻജിനിൽ ആറ് കാമറകൾ ഉണ്ടായിരിക്കും. നൂറ് കിലോമീറ്റർ വേഗതയിൽ പോയാൽപോലും കൃത്യമായ ദൃശ്യങ്ങൾ കാമറയിൽ പതിയും. യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാതെ പദ്ധതി നടപ്പിലാക്കുകയാണ് റെയിൽവെയുടെ ലക്ഷ്യം.