ഇന്ത്യയിലെ മൊത്തം മഖാന ഉൽപ്പാദനത്തിന്റെ ഏകദേശം 85 ശതമാനവും ബിഹാറിലാണ് നടക്കുന്നത്.  
India

ബിഹാറിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് 18 ടൺ മിഥില മഖാന കയറ്റുമതി

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7,000 മെട്രിക് ടണ്ണിലധികം മഖാനയും മൂല്യവർധിത മഖാന ഉൽപ്പന്നങ്ങളും വിദേശത്തേക്ക് കയറ്റുമതി ചെയ്തു.

Safvana Jouhar

ബിഹാറിൽ നിന്നുള്ള 18 ടൺ മിഥില മഖാന (Mithila Makhana) കടൽമാർഗം ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്തതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. ദർഭംഗ ജില്ലയിലെ മഖാന കർഷകരിൽ നിന്ന് ശേഖരിച്ച ഉൽപ്പന്നമാണ് ഓസ്‌ട്രേലിയയിലേക്ക് അയച്ചത്. ബിഹാറിന്റെ പ്രധാന GI ഉൽപ്പന്നമായ മിഥില മഖാനയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ സ്വീകാര്യത നേടുന്നതിനും കർഷകർക്ക് കയറ്റുമതിയിലൂടെ കൂടുതൽ വരുമാന അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കയറ്റുമതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലെ മൊത്തം മഖാന ഉൽപ്പാദനത്തിന്റെ ഏകദേശം 85 ശതമാനവും ബിഹാറിലാണ് നടക്കുന്നത്. മേഖലയുടെ കയറ്റുമതി സാധ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി മഖാനയ്ക്ക് പ്രത്യേക HS (Harmonised System) Code 2025 ജൂലൈ മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7,000 മെട്രിക് ടണ്ണിലധികം മഖാനയും മൂല്യവർധിത മഖാന ഉൽപ്പന്നങ്ങളും വിദേശത്തേക്ക് കയറ്റുമതി ചെയ്തു. അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുൾപ്പെടെ 20-ലധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ മഖാന എത്തിയത്. ഓസ്‌ട്രേലിയയിലേക്കുള്ള പുതിയ കയറ്റുമതി ബിഹാറിന്റെ പരമ്പരാഗത കാർഷിക ഉൽപ്പന്നത്തിന് ആഗോള വിപണിയിൽ കൂടുതൽ സാന്നിധ്യം ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശിക കർഷകർക്ക് കയറ്റുമതി അധിഷ്ഠിത വിപണിയിലൂടെ പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷ.

SCROLL FOR NEXT