ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ  PTI
India

ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം കഥകൾ പറയണം: നയതന്ത്ര പ്രതിനിധി ഫിലിപ്പ് ഗ്രീൻ

സാമ്പത്തിക, പ്രതിരോധ, മറ്റ് പങ്കാളിത്തങ്ങൾക്ക് പുറമേ, ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധങ്ങളിൽ സംസ്കാരം ഒരു പ്രധാന സ്തംഭമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Elizabath Joseph

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾക്കപ്പുറം ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതൽ ആഴത്തിലുള്ളതാകണമെന്ന് ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ പറഞ്ഞു. ഡൽഹിയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷനിൽ നടന്ന ‘ഗിഗ് ഓൺ ദ ഗ്രീൻ’ (Gig on the Green) എന്ന സംഗീത പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, സാമ്പത്തികം എന്നിങ്ങനെ പല മേഖലകളിൽ നമ്മൾ ബന്ധം കെട്ടിപ്പടുക്കുന്നുണ്ട്. എന്നാൽ അതിനേക്കാളൊക്കെ ഉപരിയായി മനുഷ്യർ തമ്മിലുള്ള ബന്ധമാണ് പ്രധാനം. നമ്മൾ പരസ്പരം കഥകൾ പറയുകയും കേൾക്കുകയും വേണം," അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമൂഹമാണ് ഇന്ത്യൻ വംശജരെന്നും പത്ത് ലക്ഷത്തിലധികം ഇന്ത്യൻ വംശജർ അവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ 'ദ വോയ്‌സ് ഓസ്‌ട്രേലിയ 2024' ജേതാവ് റൂബൻ ഡി മെലോയും പ്രശസ്ത ഗായിക മിലൻ റിംഗും സംഗീത വിരുന്നൊരുക്കി. 'ത്രീ ഇഡിയറ്റ്‌സ്' എന്ന സിനിമയിലെ 'ഗിവ് മി സം സൺഷൈൻ' എന്ന ഗാനം പാടി റൂബൻ സദസ്സിനെ കയ്യിലെടുത്തു.

SCROLL FOR NEXT