India

ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി ബിലാവൽ ഭൂട്ടോ

സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിച്ചാൽ ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുമെന്നാണ് ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന.

Safvana Jouhar

സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിച്ചാൽ ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുമെന്നാണ് ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന. ഇതിനായി പാകിസ്ഥാനിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും ബിലാവൽ ഭൂട്ടോ വ്യക്തമാക്കി. സിന്ധു നദിയിലെ ജലം ഇന്ത്യ തടയുകയാണെങ്കിൽ അത് പാകിസ്ഥാനിലെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്നും ഇത് പാകിസ്ഥാൻ്റെ സംസ്കാരത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിക്കുമെന്ന് പലതവണ പറഞ്ഞിട്ടുണ്ടെന്നും, അത്തരമൊരു നടപടിയുണ്ടായാൽ യുദ്ധം ചെയ്യുമെന്നുമാണ് ഭീഷണി.

SCROLL FOR NEXT