ISRO
India

ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ; നടപ്പ് വർഷം ആറ് വിക്ഷേപണങ്ങൾ ലക്ഷ്യമിട്ട് ഐഎസ്ആർഒ

ജിഎസ്എൽവി ഇതുവരെ വിക്ഷേപിച്ചതിൽ വെച്ച് ഏറ്റവും ഭാരമേറിയ ഈ ഉപഗ്രഹത്തിന് ഒമ്പത് വർഷത്തെ പ്രവർത്തന കാലാവധിയുണ്ട്.

Elizabath Joseph

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യത്തിന്റെ വിക്ഷേപണം ഈ വർഷം തന്നെയുണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. ജിഎസ്എൽവി-എഫ്17 (GSLV-F17) റോക്കറ്റ് ഉപയോഗിച്ച് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-03 (NVS-03) ഉൾപ്പെടെ ആറ് വിക്ഷേപണങ്ങൾ കൂടി നടപ്പ് സാമ്പത്തിക വർഷത്തിൽ ഐഎസ്ആർഒ ലക്ഷ്യമിടുന്നുണ്ട്.

ഭൗമനിരീക്ഷണത്തിനായി ജിയോ സ്റ്റേഷനറി ഓർബിറ്റിൽ സ്ഥാപിക്കുന്ന ഇന്ത്യയുടെ ആദ്യ ഉപഗ്രഹമാണ് 2,367 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-05. ജിഎസ്എൽവി ഇതുവരെ വിക്ഷേപിച്ചതിൽ വെച്ച് ഏറ്റവും ഭാരമേറിയ ഈ ഉപഗ്രഹത്തിന് ഒമ്പത് വർഷത്തെ പ്രവർത്തന കാലാവധിയുണ്ട്. ചുഴലിക്കാറ്റുകൾ, മേഘവിസ്ഫോടനങ്ങൾ, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ തത്സമയം നിരീക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനം മുൻകൂട്ടി അറിയാനും ഇഒഎസ്-05 സഹായകരമാകും. അതേസമയം, ഇഒഎസ്-05 ചാര ഉപഗ്രഹമാണെന്ന പ്രചാരണങ്ങൾ ഐഎസ്ആർഒ ചെയർമാൻ തള്ളി.

SCROLL FOR NEXT