വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാതാപിതാക്കളുടെ SIR വിവരങ്ങൾ നിർബന്ധം; PRD
India

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങൾ നിർബന്ധം;തിരഞ്ഞെടുപ്പ് കമ്മിഷൻ

വോട്ടർമാരെ കൃത്യമായി മാപ്പ് ചെയ്യാനും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട മറ്റ് അനുബന്ധ രേഖകളുടെ എണ്ണം കുറയ്ക്കാനും ഈ പുതിയ പരിഷ്കാരം സഹായിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

Elizabath Joseph

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഇതുവരെ പട്ടികയിൽ ഉൾപ്പെടാത്തവർക്കും മാതാപിതാക്കളുടെ എസ്‌ഐആർ (SIR) വിവരങ്ങൾ സമർപ്പിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കി. പേര് ചേർക്കുന്നതിനായുള്ള ഔദ്യോഗിക അപേക്ഷാ ഫോമായ 'ഫോം 6' പൂരിപ്പിക്കുമ്പോൾ ഈ വിവരങ്ങൾ ഇനി മുതൽ നിർബന്ധമായും രേഖപ്പെടുത്തണം. ഓൺലൈൻ അപേക്ഷകളിൽ ഈ ഡിക്ലറേഷൻ ഘട്ടം പൂർത്തിയാക്കാതെ വോട്ടർമാർക്ക് അടുത്ത ഘട്ടത്തിലേക്ക് പോകാൻ സാധിക്കില്ലെന്നും ഈ പുതിയ നിയമം ബിഹാറിൽ ഇതിനോടകം തന്നെ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

വോട്ടർമാരെ കൃത്യമായി മാപ്പ് ചെയ്യാനും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട മറ്റ് അനുബന്ധ രേഖകളുടെ എണ്ണം കുറയ്ക്കാനും ഈ പുതിയ പരിഷ്കാരം സഹായിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കുക, ഇരട്ട വോട്ടുകൾ കണ്ടെത്തുക, താമസം മാറിയവരെയും വിദേശ പൗരന്മാരെയും പട്ടികയിൽ നിന്ന് കൃത്യമായി നീക്കം ചെയ്യുക എന്നിവയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വോട്ടർ പട്ടികയിൽ നിന്ന് ചില വിഭാഗങ്ങളെ വ്യാപകമായി നീക്കം ചെയ്യുന്നതായി ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഒഴിവാക്കപ്പെട്ടവർക്ക് അതിനെ ചോദ്യം ചെയ്യാൻ നിയമപരമായി മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും കമ്മിഷൻ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT