India

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം

കാംഗ്ര മേഖലയിൽ റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

Safvana Jouhar

ഷിംല: ഹിമാചല്‍ പ്രദേശില്‍ കാംഗ്ര മേഖലയിൽ റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 9.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ധർമ്മശാലയോട് അടുത്തുള്ള പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഉയർന്ന അപകട സാധ്യതയുള്ള സീസ്മിക് സോൺ 5ൽ വരുന്ന പ്രദേശമാണ് കാംഗ്ര ജില്ല. ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയും, പെട്ടെന്നുള്ള വെള്ളപ്പൊക്കവും, മേഘവിസ്‌ഫോടനവും അനുഭവപ്പെടുന്നതിനിടെയാണ് ഭൂചലനവും ഉണ്ടായിരിക്കുന്നത്. ഈ മാസം സംസ്ഥാനത്തെ ഏഴാമത്തെയും ജില്ലയിലെ മൂന്നാമത്തെയും ഭൂകമ്പമാണിതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

SCROLL FOR NEXT