കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. (ഡി.ഐ.പി.ആർ. പി.ടി.ഐ. ഫോട്ടോ വഴി) (ഡി.ഐ.പി.ആർ.) 
India

ആര്‍എസ്എസ് പ്രാര്‍ത്ഥനാഗീതം ചൊല്ലി ഡി കെ ശിവകുമാര്‍

വ്യാഴാഴ്ച്ച കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് ആര്‍എസ്എസ് ശാഖകളില്‍ പാടാറുള്ള 'നമസ്‌തേ സദാ വത്സലേ മാതൃഭൂമേ' എന്ന് തുടങ്ങുന്ന ഗാനം ഡി കെ ശിവകുമാര്‍ ആലപിച്ചത്.

Safvana Jouhar

ബെംഗളൂരു: നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ത്ഥന ചൊല്ലി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വ്യാഴാഴ്ച്ച കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് ആര്‍എസ്എസ് ശാഖകളില്‍ പാടാറുള്ള 'നമസ്‌തേ സദാ വത്സലേ മാതൃഭൂമേ' എന്ന് തുടങ്ങുന്ന ഗാനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ ഡി കെ ശിവകുമാര്‍ ആലപിച്ചത്. ശിവകുമാറിന്റെ ഗാനാലാപനം സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. ഡി കെ ശിവകുമാര്‍ ഒരു കാലത്ത് ആര്‍എസ്എസ് വേഷം ധരിച്ചിരുന്നു എന്ന പ്രതിപക്ഷ നേതാവ് ആര്‍ അശോകയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു അദ്ദേഹം തമാശരൂപത്തില്‍ ആര്‍എസ്എസ് പ്രാര്‍ത്ഥനാഗീതം ചൊല്ലിയത്.

അതേസമയം വിമര്‍ശനവുമായി നിരവധിയാളുകള്‍ രംഗത്തെത്തിയതോടെ, താന്‍ എക്കാലവും കോണ്‍ഗ്രസുകാരനായിരിക്കും എന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. 'ജന്മനാ ഞാനൊരു കോണ്‍ഗ്രസുകാരനാണ്. ഒരു നേതാവെന്ന നിലയില്‍ എന്റെ എതിരാളികളെയും സുഹൃത്തുക്കളെയും ഞാന്‍ അറിയണം. അവരെക്കുറിച്ച് ഞാന്‍ പഠിച്ചിട്ടുണ്ട്. ബിജെപിയുമായി കൈകോര്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ട. ഞാന്‍ കോണ്‍ഗ്രസിനെ നയിക്കും. ജനിച്ചകാലം മുതല്‍ ഞാന്‍ കോണ്‍ഗ്രസിനൊപ്പമാണ്.' ശിവകുമാര്‍ പറഞ്ഞു.

SCROLL FOR NEXT