സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ-ഇന്ത്യ റിലേഷന്‍സ് സിഇഒ റയാന്‍ നീലം 
India

ഇന്ത്യ-ഓസ്ട്രേലിയ തമ്മിലുള്ള സഹകരണം പ്രധാനമാണെന്ന് റയാൻ നീലം

ഓസ്ട്രേലിയയിലുള്ള ഏകദേശം പത്ത് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വംശജര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.

Safvana Jouhar

ആ​ഗോളതലത്തില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നമ്പോഴും ഒരേ താല്‍പ്പര്യങ്ങളും മൂല്യങ്ങളുമുള്ള പങ്കാളികള്‍ തമ്മിലുള്ള സഹകരണം പ്രധാനമാണെന്ന് സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ-ഇന്ത്യ റിലേഷന്‍സ് സിഇഒ റയാന്‍ നീലം. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം. ഓസ്ട്രേലിയയിലുള്ള ഏകദേശം പത്ത് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വംശജര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. താനും ആ പ്രവാസി സമൂഹത്തിന്റെ ഭാഗമാ ണെന്ന് റയാന്‍ നീലം ഓര്‍മ്മിപ്പിച്ചു. ‌

ഓസ്ട്രേലിയൻ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ നൽകുന്നതിനൊപ്പം, വൊക്കേഷണല്‍ വിദ്യാഭ്യാസത്തിലും വൈദഗ്ധ്യമുള്ള തൊഴിലാളികളെ കൈമാറുന്നതിലും കൂടുതല്‍ സഹകരണം അദ്ദേഹം പ്രതീക്ഷിക്കുന്നു. ഇന്ത്യയും ഓസ്ട്രേലിയയും നെറ്റ് സീറോ ലക്ഷ്യങ്ങളിലേക്ക് നീങ്ങുകയാണ്. ശുദ്ധമായ ഊര്‍ജ്ജം, ധാതുക്കള്‍ എന്നിവയുടെ കാര്യത്തില്‍ ഓസ്ട്രേലിയക്ക് ഇന്ത്യ യെ സഹായിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാഷ പ്രകടിപ്പിച്ചു. ഇന്‍ഡോ -പസഫി ക് സുരക്ഷയ്ക്കും സമാധാനത്തിനും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സഹകരണം അത്യന്താപേക്ഷിതമാണ്.

SCROLL FOR NEXT