സ്ഥാപകന്‍ അഭിജീത് ദിപ്‌കെയാണ് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി നല്‍കിയത്.  
India

ഔദ്യോഗിക എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെതിരെ കോടതിയെ സമീപിച്ച് സിജെപി

എക്‌സില്‍ അക്കൗണ്ട് തുടങ്ങി അഞ്ചു ദിവസത്തിനകം അക്കൗണ്ട് മരവിപ്പിച്ച നടപടിയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്.

Safvana Jouhar

ഔദ്യോഗിക എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. സ്ഥാപകന്‍ അഭിജീത് ദിപ്‌കെയാണ് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി നല്‍കിയത്. എക്‌സില്‍ അക്കൗണ്ട് തുടങ്ങി അഞ്ചു ദിവസത്തിനകം അക്കൗണ്ട് മരവിപ്പിച്ച നടപടിയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്. ഐടി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം സിജെപിയുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ എക്‌സിന് നിര്‍ദേശം നല്‍കിയിരുന്നത്. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ക്രമസമാധാനം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കണ്ടന്റ് വിലക്കാനാകുന്ന സെക്ഷനാണിത്. എന്നാല്‍ സിജെപിയെ സര്‍ക്കാര്‍ ഭയക്കുന്നുവെന്നും ഇത് ജനാധിപത്യവിരുദ്ധമാണെന്നും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

SCROLL FOR NEXT