ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി PRD
India

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; വോട്ടെണ്ണൽ നവംബര്‍ 14 ന്

243 സീറ്റുകളുള്ള നിയമസഭയിൽ ആദ്യഘട്ടത്തിൽ 121 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടന്നത്

Elizabath Joseph

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിന് തുടക്കമായി. ഈ അവസാന ഘട്ടത്തിൽ വിവിധ ജില്ലകളിലായി 122 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമര്‍ഹി, മധുബാനി, സുപൗള്‍, അരാരിയ, കിഷന്‍ഗഞ്ച് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ആദ്യഘട്ടത്തിൽ 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാന മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പല മന്ത്രിമാരും ഈ ഘട്ടത്തിൽ തേടുന്നുണ്ട്. കൂടാതെ, ഈ ജില്ലകളിൽ പലതും മുസ്ലീം ജനസംഖ്യ കൂടുതലുണ്ട് എന്നത് ഈ ഘട്ടത്തെ നിർണ്ണായകമാക്കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

243 സീറ്റുകളുള്ള നിയമസഭയിൽ ആദ്യഘട്ടത്തിൽ 121 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടന്നത്.  64.66 ശതമാനത്തോടെ റെക്കോർഡ് വോട്ടിങ് ഇവിടെ രേഖപ്പെടുത്തിയിട്ടുമുണ്ട്. നവംബര്‍ 14നാണ് വോട്ടെണ്ണല്‍.

SCROLL FOR NEXT