(File Image)
India

ബിഹാറിൽ എൻഡിഎ സഖ്യം വിജയത്തിലേക്ക്; ലീഡ് 200 കടന്നു

ബിജെപി 88 സീറ്റിലും ജെഡിയും 82 സീറ്റിലുമാണ് ലീ‍ഡ് ചെയ്യുന്നത്.

Safvana Jouhar

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ ലീഡ് 200 കടന്നു. ആകെ 243 സീറ്റുകളുള്ള നിയമസഭയിൽ 200 എണ്ണത്തിലും നിലവിൽ ബിജെപിയും ജെഡിയുവും ഉൾപ്പെട്ട എൻഡിഎയാണ് ലീഡ് ചെയ്യുന്നത്. ബിജെപി 88 സീറ്റിലും ജെഡിയും 82 സീറ്റിലുമാണ് ലീ‍ഡ് ചെയ്യുന്നത്. കോൺഗ്രസ് - ആർജെഡി സഖ്യത്തിന്‍റെ മഹാഗഢ്ബന്ധന് 39 സീറ്റിൽ മാത്രമാണ് മുന്നേറാൻ സാധിക്കുന്നത്. മറ്റുള്ളവർ 4 സീറ്റിലും ലീഡ് ചെയ്യുന്നു.

അതേസമയം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തകര്‍ച്ചയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ലീഡ് നിലയില്‍ രണ്ടക്കം കടക്കാന്‍ പോലും കോണ്‍ഗ്രസിനായിട്ടില്ല. അതിനിടെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസിനും മുകളിലാണ്. സിപിഐ(എംഎല്‍)എല്‍ ആറ് സീറ്റുകളിലും സിപിഐയും സിപിഎമ്മും ഓരോ സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

SCROLL FOR NEXT