ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ  @PCMohanMP/X
India

ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ 2026 മാർച്ചിൽ , യാത്രാ സമയം കുറയും

262 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ, 15,188 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്.

Elizabath Joseph

ബെംഗളൂരു: മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാര്‍ക്ക് പ്രയോജനപ്രദമാകുന്ന ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ 2026 മാർച്ച് മാസത്തോടെ പൂർത്തിയാകും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു-ചെന്നൈ അതിവേഗപാത നിർമ്മാണം പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടെന്നും 2025 ഡിസംബറിനും 2026 മാർച്ചിനും ഇടയിൽ പൂർത്തിയാകുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വെള്ളിയാഴ്ച പാർലമെന്റിനെ അറിയിച്ചു.

കർണാടകയിലെ ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ, പരിസ്ഥിതി അനുമതികൾ, തമിഴ്‌നാട്ടിലെ ജനവാസ കേന്ദ്രങ്ങൾക്ക് സമീപമുള്ള പാറ പൊട്ടിക്കൽ വെല്ലുവിളികൾ എന്നിവ കാരണം ഗ്രീൻഫീൽഡ് എക്സ്പ്രസ് വേയുടെ നിർമ്മാണം തടസ്സപ്പെട്ടിരിക്കുകയാണെന്ന് ലോക്‌സഭയിൽ ബെംഗളൂരു സെൻട്രൽ എംപി പി സി മോഹൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഗഡ്കരി പറഞ്ഞു.

ബേത്തമംഗല–ബൈറെഡ്ഡിപ്പള്ളി (25 കിലോമീറ്റർ) – 90% പൂർത്തിയായി

ബൈറെഡ്ഡിപ്പള്ളി–ബങ്കാരുപാലം (31 കിലോമീറ്റർ) – 70% പൂർത്തിയായി

ഗുഡിപാല–വാലജാപേട്ട് (24 കിലോമീറ്റർ) – 88% പൂർത്തിയായി എന്നിങ്ങനെയാണ് വിവിധ പാക്കേജുകളുടെ നിലവിലെ നിർമ്മാണ പുരോഗതി.

262 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ, 15,188 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്.

പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ, എക്സ്പ്രസ് വേ ബെംഗളൂരുവിനും ചെന്നൈയ്ക്കുമിടയിലുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി കുറയും.

SCROLL FOR NEXT