Henry Thornton 
India

ഓസീസ് താരങ്ങൾക്ക് ഭക്ഷ്യവിഷബാധ

കാൻപുരിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ഓസ്ട്രേലിയ എ ടീമിലെ അം​ഗങ്ങളായ ബോളർ ഹെൻറി തോർടനും ക്യാപ്റ്റൻ ജാക് എഡ്വാർഡ്സും ഉൾപ്പടെ നാലു താരങ്ങൾക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നാണു വിവരം.

Safvana Jouhar

കാൻപുർ: ഇന്ത്യയിൽ കളിക്കാനെത്തിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് ഭക്ഷ്യവിഷബാധ ഏറ്റു. കാൻപുരിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ഓസ്ട്രേലിയ എ ടീമിലെ അം​ഗങ്ങളായ ബോളർ ഹെൻറി തോർടനും ക്യാപ്റ്റൻ ജാക് എഡ്വാർഡ്സും ഉൾപ്പടെ നാലു താരങ്ങൾക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നാണു വിവരം. ഇവരെ കാൻപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം താരങ്ങൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണു നൽകിയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചു. എന്നാൽ സംഭവത്തിൽ ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്റോ, ആശുപത്രി അധികൃതരോ പ്രതികരിച്ചിട്ടില്ല.‘‘ഇന്ത്യൻ താരങ്ങളുൾപ്പടെ എല്ലാവരും ഒരേ ഭക്ഷണമാണു കഴിച്ചത്. ഭക്ഷ്യവിഷബാധ ആയിരുന്നെങ്കിൽ എല്ലാവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകേണ്ടതല്ലെ? ഇത് മറ്റെന്തോ പ്രശ്നമാണ്. ഏറ്റവും മികച്ച ഹോട്ടലിൽനിന്നാണു താരങ്ങൾക്ക് ഭക്ഷണം നൽകിയത്. താരങ്ങളുടെ ആരോഗ്യനില പരിശോധിക്കുകയാണ്.’’– രാജീവ് ശുക്ല മാധ്യമങ്ങളോടു പ്രതികരിച്ചു.

SCROLL FOR NEXT