ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്ക് നേരെ ആക്രമണം 
India

ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്ക് നേരെ ആക്രമണം

മതപരിവർത്തനം ആരോപിച്ച് മലയാളികളായ വൈദികർക്കും കന്യാസ്ത്രീകർക്കും നേരെ അക്രമണം.

Elizabath Joseph

ഭുവനേശ്വർ: മതപരിവർത്തനം ആരോപിച്ച് മലയാളികളായ വൈദികർക്കും കന്യാസ്ത്രീകർക്കും നേരെ അക്രമണം. ഒഡീഷയിലെ ജലേശ്വറിലാണ് അക്രമം നടന്നത്. 70 പേരടങ്ങുന്ന ബജ്‍രംഗ്ദള്‍ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ.ലിജോ നിരപ്പേൽ, ഫാദർ വി.ജോജോ എന്നിവരാണ് അക്രമണത്തിന് ഇരയായവർ. മതപരിവര്‍ത്തനം ആരോപിച്ച് ബജ്‍രംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

SCROLL FOR NEXT