India

ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടന്മാർ, നടി റാണി മുഖർജി

തിളങ്ങി ഉർവശിയും വിജയരാഘവനും!

Safvana Jouhar

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടന്മാരായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും തെരഞ്ഞെടുക്കപ്പെട്ടു. ജവാൻ എന്ന സിനിമയിലൂടെ ഷാരൂഖ് ഖാനും 12 ത് ഫെയിൽ എന്ന സിനിമയിലെ പ്രകടനത്തിലൂടെ വിക്രാന്തും അവാർഡ് സ്വന്തമാക്കിയത്. മിസിസ് ചാറ്റർജി vs നോർവേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉർവശിക്ക് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ലഭിച്ചപ്പോൾ പൂക്കാലം എന്ന സിനിമയിലെ ഇട്ടൂപ്പ് എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു.

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാളം സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. പൂക്കാലം എന്ന സിനിമയുടെ എഡിറ്റിംഗിന് മിഥുൻ മുരളിക്ക് മികച്ച എഡിറ്റർക്കുള്ള അവാർഡ് ലഭിച്ചു. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018 ന് മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻദാസ് സ്വന്തമാക്കി. അനിമലിൽ റീ റെക്കോർഡിങ്ങും മിക്സിങ്ങും നിർവഹിച്ച എം ആർ രാജകൃഷ്ണന് സ്പെഷ്യൽ മെൻഷൻ ലഭിച്ചു.

SCROLL FOR NEXT