അപകട സമയത്ത് ഏഴ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ( Photo Credit: PTI)
India

റഡാറിൽ നിന്ന് അപ്രത്യക്ഷമായി, കാണാതായ വിമാനം തകർന്ന നിലയിൽ

പൊള്ളലേറ്റ രോഗിയുമായി റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന മെഡിക്കല്‍ എയര്‍ക്രാഫ്റ്റാണ് അപകത്തില്‍പ്പെട്ടത്.

Safvana Jouhar

ന്യൂഡല്‍ഹി: റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ചാർട്ടേർഡ് വിമാനം തകര്‍ന്ന് വീണു. റാഞ്ചിയില്‍ നിന്ന് പറന്നുയര്‍ന്ന ചാര്‍ട്ടേഡ് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായതായി ഡിജിസിഎ അറിയിച്ചതിന് പിന്നാലെയാണ് വിമാനം തകര്‍ന്ന് വീണതായി കണ്ടെത്തി. പൊള്ളലേറ്റ രോഗിയുമായി റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന മെഡിക്കല്‍ എയര്‍ക്രാഫ്റ്റാണ് അപകത്തില്‍പ്പെട്ടത്. ഛത്ര ജില്ലയിലാണ് തകർന്ന് വീണത്. അപകട സമയത്ത് ഏഴ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഏഴ് പേരും കൊല്ലപ്പെട്ടു.

SCROLL FOR NEXT