കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിംഗുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലെന്നാണ് പത്രം പറയുന്നത്.  
India

അഹമ്മദാബാദ് വിമാന അപകടം: പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കിയെന്ന് ഇറ്റാലിയൻ പത്രം

പൈലറ്റുമാരിൽ ഒരാൾ ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫ് ചെയ്തതാണ് അപകടത്തിന്റെ കാരണമെന്ന് അന്തിമ റിപ്പോർട്ടിൽ കണ്ടെത്തിയെന്ന് ഇറ്റാലിയൻ പത്രമായ കോറ്യ ഡെല്ല സേറ (Corriere della Sera) പറയുന്നു.

Safvana Jouhar

അഹമ്മദാബാദ് വിമാന അപകടത്തിൽ ​ഗുരുതര വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം. പൈലറ്റുമാരിൽ ഒരാൾ ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫ് ചെയ്തതാണ് അപകടത്തിന്റെ കാരണമെന്ന് അന്തിമ റിപ്പോർട്ടിൽ കണ്ടെത്തിയെന്ന് ഇറ്റാലിയൻ പത്രമായ കോറ്യ ഡെല്ല സേറ (Corriere della Sera) പാശ്ചാത്യ വൈമാനിക വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിംഗുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലെന്നാണ് പത്രം പറയുന്നത്. അതേസമയം, റിപ്പോർട്ടിൽ എഎഐബി(AAIB)യും വ്യോമയാന മന്ത്രാലയവും പ്രതികരിച്ചിട്ടില്ല. അപകടത്തെ സംബന്ധിച്ച് അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് വിവരം.

SCROLL FOR NEXT