India

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണ റിപ്പോർട്ട് വൈകും

വിമാനത്തിലെ എൻജിനുകളുടെ വിശദമായ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ അന്തിമ റിപ്പോർട്ട് പുറത്തുവിടാൻ കഴിയൂ എന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Safvana Jouhar

അഹമ്മദാബാദ് വിമാന അപകടത്തിൽ അന്തിമ അന്വേഷണ റിപ്പോർട്ട് വൈകിയേക്കും. അപകടം നടന്ന് ഒരു വർഷം തികയുമ്പോഴും അന്വേഷണ റിപ്പോർട്ട് പൂർത്തിയായിട്ടില്ല. തകർന്ന വിമാനത്തിലെ എൻജിനുകൾ വിശദമായ പരിശോധനയ്ക്കായി ജിഇ എയ്‌റോസ്‌പേസ് കമ്പനിയിലേക്ക് അയച്ചിരിക്കുന്നു. വിമാനത്തിലെ എൻജിനുകളുടെ വിശദമായ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ അന്തിമ റിപ്പോർട്ട് പുറത്തുവിടാൻ കഴിയൂ എന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞവർ‌ഷം ജൂൺ 12നാണ് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകം വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.

SCROLL FOR NEXT