India

നടി ഷെഫാലി ജാരിവാല അന്തരിച്ചു

Safvana Jouhar

നടിയും മോഡലുമായ ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഇന്നലെ രാത്രിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ പിന്നാലെ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് സൂചന. ആൽബങ്ങളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രശസ്തയാണ് നടി. സൽമാൻ ഖാൻ ഒപ്പം 2004 ൽ മുജ്സെ ശാദി കരോഗി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നടൻ പരാഗ് ത്യാഗിയാണ് ഭർത്താവ്.

SCROLL FOR NEXT