(supplied)
Events

വിസ്ത യുണൈറ്റഡ് സിഡ്നി സ്പോർട്സ് ക്ലബ് രൂപീകരിച്ചു

ക്ലബ് ലോഞ്ചിനോട് അനുബന്ധിച്ചു സ്പോർട്സ് മേഖലയിൽ വനിതകളുടെ ഉന്നമനത്തിനായി വിമൻസ് ഫോറവും രൂപീകരിച്ചു.

Safvana Jouhar

സിഡ്‌നി: സിഡ്‌നിയിൽ ക്രിക്കറ്റിനെ നെഞ്ചോട് ചേർത്ത് പിടിച്ചു സ്നേഹിക്കുന്ന ഒരുകൂട്ടം ക്രിക്കറ്റ്‌ പ്രേമികളും അവരുട കുടുംബാംഗങ്ങളും ചേർന്ന് 2025 നവംബർ 9-ന് 'വിസ്ത യുണൈറ്റഡ് സിഡ്നി' എന്ന പേരിൽ സ്പോർട്സ് ക്ലബ്ബ് രൂപീകരിച്ചു. പുത്തൻ തലമുറയ്ക്ക് എല്ലാ സ്പോർട്സ് മേഖലയിലും അവരർഹിക്കുന്ന തരത്തിലുള്ള പരിശീലനങ്ങൾ നൽകുക, ഇന്റർ സ്റ്റേറ്റ് മത്സരങ്ങൾക്ക് വരെ പങ്കെടുക്കുവാൻ ജൂനിയേഴ്സിനെയും സീനിയേഴ്സിനെയും പ്രാപ്‌തരാക്കുക എന്നതാണ് ക്ലബ് മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങൾ. ക്ലബ് ലോഞ്ചിനോട് അനുബന്ധിച്ചു സ്പോർട്സ് മേഖലയിൽ വനിതകളുടെ ഉന്നമനത്തിനായി വിമൻസ് ഫോറവും രൂപീകരിച്ചു.

ജേഴ്സി പ്രകാശനം ചെയ്യുന്നു

ക്വാകേർസ് ഹിൽ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ, ക്ലബ് ലോഞ്ചും, ഫാമിലി മീറ്റപ്പും, ജേഴ്‌സി ലോഞ്ചും വേൾഡ് മലയാളി കൗണ്സിലിന്റെ ഫാർ ഈസ്റ്റ് ഏഷ്യ ആൻഡ് ഓസ്ട്രേലിയ റീജിയൻ പ്രസിഡന്റും, കേരള ബിസിനസ് ചേംബർ (KBPCA LTD) സെക്രട്ടറിയുമായ കിരൺ ജെയിംസ് ഉൽഘാടനം ചെയ്തു. മുഖ്യ അതിഥിയായി ബ്ലാക്‌ടൗൺ സിറ്റി കൗൺസിലർ സൂസൈ ബെഞ്ചമിൻ പങ്കെടുത്തു. രെഹനേഷ് ഹരിദാസ് (നവോദയ സിഡ്‌നി സെക്രട്ടറി) ഷഹീൻ ഹരീന്ദ്രൻ (നവോദയ ഓസ്ട്രേലിയ സെൻട്രൽ കമ്മിറ്റി പി. ആർ.ഒ), ബിപിൻ പോൾ (കാന്റർബറി സ്പോർട്സ് ക്ലബ് പ്രസിഡന്റ് ), ഷഫാർ സുലൈമാൻ ( കാന്റർബറി സ്പോർട്സ് ക്ലബ് മെമ്പർ ), എബ്രഹാം ജോൺ, റോണി ജോസഫ് (നന്മ ഓസ്ട്രേലിയ) എന്നിവർ ആശംസകൾ അർപ്പിച്ചു. പ്ലാറ്റിനം സ്പോൺസർമാരായ മാസ്സ് ഫൈനാൻഷ്യൽ കൺസൾട്ടൻസിയുടെ എം ഡി ഷീന അബ്ദുൾ ഖാദർ, യുവർ പ്രോപ്പർട്ടി എക്സ്പെർട് എം ഡി തുഷാർ വീർമാണി, ഗോൾഡ് സ്പോൺസർ ആയ ഷൈൻ തോമസ്‌, സിൽവർ സ്പോൺസർമാരായ മാന്റിസ് പാർട്ണർസ് (എൽദോ പോൾ), ആര്യാസ് (നിതിൻ മാത്യു) എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ റെപ്രെസെന്ററ്റീവ് ക്രിക്കറ്റിലേക്ക് സെലക്ഷൻ ലഭിച്ച ഗായത്രി ജയകൃഷ്ണൻ നായിക്, നെവാൻ ജോൺസൺ, റയാൻ ജോൺസൺ, റെപ്രെസെന്ററ്റീവ് ഫുട്ബോളിന് സെലക്ഷൻ ലഭിച്ച അമേലിയ സെബാസ്റ്റ്യൻ, ഫ്രാങ്ക്‌ളിൻ പുളിക്കൽ എന്നിവരെ അനുമോദിച്ചു.

വിസ്ത യുണൈറ്റഡ് സിഡ്‌നിയുടെ ഭാരവാഹികൾ: സജീവ് ഭാസ്കരൻ (പ്രസിഡന്റ് ), ഷിജു പുരുഷോത്തമൻ (സെക്രട്ടറി), എൽദോ പോൾ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോയ് (ജോയിന്റ് സെക്രട്ടറി), ജെറിൻ സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), ഉമേഷ് പരമേശ്വരൻ നായർ (ട്രെഷറർ), സഞ്ജു ബാബു (എക്സിക്യൂട്ടീവ് അംഗം), നിതിൻ മാത്യു (എക്സിക്യൂട്ടീവ് അംഗം ), ജോൺസൺ ജോസഫ് (എക്സിക്യൂട്ടീവ് അംഗം ).

SCROLL FOR NEXT