(Supplied)
Events

ഓസ്‌ട്രേലിയയിൽ സ്വന്തമായി വീടും പ്രോപ്പർട്ടി നിക്ഷേപവും സ്വപ്നം കാണുന്നവർക്കായി വെബിനാർ

ഒക്ടോബർ 29 വ്യാഴാഴ്ച ക്വീൻസ്ലാൻഡ് സമയം വൈകുന്നേരം 6:30-നാണ് വെബിനാർ നിശ്ചയിച്ചിരിക്കുന്നത്.

Safvana Jouhar

ഓസ്‌ട്രേലിയയിൽ സ്വന്തമായി വീട് വാങ്ങാനും പ്രോപ്പർട്ടി മേഖലയിൽ സുരക്ഷിതമായ നിക്ഷേപങ്ങൾ നടത്താനും ആഗ്രഹിക്കുന്നവർക്കായി വേൾഡ് മലയാളി കൗൺസിലും (World Malayalee Council - WMC) എഫ്.ഡബ്ല്യു റിയൽറ്റിയും (FW Realty) സംയുക്തമായി പ്രത്യേക 'പ്രോപ്പർട്ടി വെബിനാർ' സംഘടിപ്പിക്കുന്നു. ഓസ്‌ട്രേലിയയിലെ പ്രോപ്പർട്ടി വിപണിയുടെ നിലവിലെ മാറ്റങ്ങൾ, വീട് വാങ്ങാൻ അനുയോജ്യമായ സമയം, മികച്ച നിക്ഷേപ മേഖലകൾ, പ്രോപ്പർട്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട നിയമവശങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങളിൽ വ്യക്തത വരുത്താൻ ഈ സൗജന്യ വെബിനാർ അവസരമൊരുക്കുന്നു.

ഒക്ടോബർ 29 വ്യാഴാഴ്ച ക്വീൻസ്ലാൻഡ് സമയം വൈകുന്നേരം 6:30-നാണ് വെബിനാർ നിശ്ചയിച്ചിരിക്കുന്നത്. ഡബ്ല്യു.എം.സി റീജിയണൽ പ്രസിഡന്റ് കിരൺ ജെയിംസ് മോഡറേറ്ററാകുന്ന ചർച്ചയിൽ സഞ്ജയ് മൂത്തേടൻ (Principal FW Realty), താര എസ് നമ്പൂതിരി (Principal Solicitor FCL Lawyer), റോണി ജോസഫ് (CEO Flyworld Group), അജി ചെറിയാൻ (Franchise Owner FW Reality), ജെയിംസ് മാത്യു (Real Estate Consultant FW Realty) എന്നിവർ വിദഗ്ദ്ധ പാനലിസ്റ്റുകളായി പങ്കെടുക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0403 296 212, 0413 914 089.

SCROLL FOR NEXT