രജിസ്ട്രേഷൻ നിർബന്ധമാണെന്ന് സംഘാടകർ അറിയിച്ചു.  (Supplied)
Events

ന്യൂകാസിലിൽ സൗജന്യ നിയമസഹായ ക്യാമ്പുമായി VPS Global

സെപ്റ്റംബർ 26-ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ ന്യൂ ലാംബ്ടണിലെ 105 Regent Street-ലാണ് Free Legal Camp സംഘടിപ്പിക്കുന്നത്.

Safvana Jouhar

ന്യൂകാസിൽ: കുടുംബം, സ്വത്ത്, ബിസിനസ്, ക്രിമിനൽ കേസുകൾ തുടങ്ങി വിവിധ നിയമകാര്യങ്ങളിൽ പ്രാഥമിക നിയമോപദേശം നൽകുന്നതിനായി VPS Global ന്യൂകാസിലിൽ സൗജന്യ നിയമസഹായ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26-ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ ന്യൂ ലാംബ്ടണിലെ 105 Regent Street-ലാണ് Free Legal Camp സംഘടിപ്പിക്കുന്നത്.

സിഡ്നിയിലും ന്യൂകാസിലിലും നിന്നുള്ള പരിചയസമ്പന്നരായ അഭിഭാഷകർ ക്യാമ്പിൽ പങ്കെടുക്കും. നിയമസഹായം ആവശ്യമായവർക്ക് സൗജന്യ പ്രാഥമിക കൺസൾട്ടേഷനും വിദഗ്ധ മാർഗനിർദേശവും ലഭ്യമാക്കും. ക്യാമ്പിലൂടെ താഴെ പറയുന്ന നിയമമേഖലകളിൽ സേവനങ്ങൾ ലഭിക്കും:

  • കുടുംബ നിയമം (Family Law) – വിവാഹമോചനം, കുട്ടികളുടെ കസ്റ്റഡി, സ്വത്ത് വിഭജനം, മെയിന്റനൻസ് തുടങ്ങിയ വിഷയങ്ങൾ.

  • വിൽസ് & എസ്റ്റേറ്റ് പ്ലാനിങ് – വിൽ തയ്യാറാക്കൽ, പവർ ഓഫ് അറ്റോർണി, പ്രൊബേറ്റ്, എസ്റ്റേറ്റ് സംബന്ധമായ നിയമകാര്യങ്ങൾ.

  • പ്രോപ്പർട്ടി & കോൺവേയൻസിങ് – പ്രോപ്പർട്ടി വാങ്ങൽ, വിൽപ്പന, സ്വത്ത് തർക്കങ്ങൾ, ലീസ് സംബന്ധമായ കാര്യങ്ങൾ.

  • കൊമേഴ്ഷ്യൽ & ബിസിനസ് നിയമം – ബിസിനസ് ആരംഭിക്കൽ, കരാറുകൾ, എഗ്രിമെന്റുകൾ, നിയമപരമായ അനുസരണ നടപടികൾ.

  • ക്രിമിനൽ നിയമം – ട്രാഫിക് കുറ്റങ്ങൾ, സമൻസ്, ക്രിമിനൽ കേസുകൾ, പ്രതിരോധ നിയമസഹായം.

ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള സീറ്റുകൾ പരിമിതമാണ്. അതിനാൽ മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:

📞 0431 789 788

🌐 VPS Global ഔദ്യോഗിക വെബ്സൈറ്റ്

നിയമസഹായം ആവശ്യമുള്ള കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സമൂഹത്തിലെ മറ്റ് അംഗങ്ങൾക്കും ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്തുന്നതിനായി വിവരം പങ്കുവെക്കണമെന്ന് VPS Global അഭ്യർഥിച്ചു.

SCROLL FOR NEXT