ജനപ്രിയ ഇൻഡിപെൻഡന്റ് ഷോർട്ട് ഫിലിം ഇവന്റ് “ടേക്ക് ഓകെ സീൻ 2” ഈ ജൂലൈയിലും ഓഗസ്റ്റിലുമായി നടക്കുന്നു. സിഡ്‌നിയിലും ബ്രിസ്ബേനിലും മെൽബോർണിലുമായി വിവിധ ഷോകളായി നടത്തുന്ന ഈ ഇവൻ്റ് പെപ്പി പോപ്പ്കോൺ ആണ് സംഘടിപ്പിക്കുന്നത്. ഈ ഷോയിൽ ഒന്നിലധികം ഷോർട്ട് ഫിലിമുകളുടെ പ്രദർശനം ഉണ്ടായിരിക്കും. കായൽ ഇവന്റ്‌സ് ആണ് ടൈറ്റിൽ സ്പോൺസർ. ജൂലൈ 25ന് വൈകുന്നേരം 6 മണിക്ക് സിഡ്നി Rhodes-ഉം ജൂലൈ 26ന് 1:30 മണിക്ക് Brisbane ന്യൂമാർക്കറ്റിലും ഓഗസ്റ്റ് 1ന് 2 മണിക്ക് Melbourne Dandenong ൽ ഉള്ള Reading Cinemas-ൽ വച്ചാണ് ഇത് നടത്തപ്പെടുക.
സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാക്കൾക്ക് അവരുടെ സൃഷ്ടികൾ കൂടുതൽ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറയുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇൻഡി ഷോർട്ട് ഫിലിം ഷോകേസുകളിലൊന്നായാണ് പ്രമോട്ടർമാർ ഈ പരിപാടിയെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്തവും ഹൃദയസ്പർശിയുമായിട്ടുള്ള സിനിമകളുടെ ഒരു ദൃശ്യവിസ്മയം നൽകുന്നതിനോടൊപ്പം തന്നെ സ്വതന്ത്ര ചലച്ചിത്ര മേഖലയിൽ ഇപ്പോൾ പ്രവർത്തിക്കുന്നവർക്കും അതിലേക്കിറങ്ങാൻ ആഗ്രഹിക്കുന്നവർക്കും പരസ്പരം കണ്ടുമുട്ടാനും പുതിയ പ്രോജക്ടുകൾക്ക് രൂപം കൊടുക്കാനുമുള്ള ഒരു അവസരം കൂടിയാണ് ഈ വർഷത്തെ പ്രോഗ്രാം കൊണ്ട് പെപ്പി പോപ്പ്കോൺ ഉദ്ദേശിക്കുന്നത്.
ജസ്റ്റ് ഈസിബുക്ക് പ്ലാറ്റ്‌ഫോം വഴി ഷോയുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.