പരിപാടിയിൽ ഇത്തവണ 1000-ഓളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.  (Supplied)
Events

അഡ്‌ലെയ്ഡിൽ ഓണാഘോഷത്തിന് ഒരുങ്ങി ദക്ഷിണ അഡ്‌ലെയ്ഡ് മലയാളി സമൂഹം

S.A.M.C ന്റെ ആഭിമുഖ്യത്തിൽ 'ഒന്നിച്ചാവാം നല്ലോണം – ഓണം ഫെസ്റ്റ് 2026' ഓഗസ്റ്റ് 23-ന് അഡ്‌ലെയ്ഡിൽ നടക്കും.

Safvana Jouhar

ദക്ഷിണ അഡ്‌ലെയ്ഡ് മലയാളി സമൂഹമായ S.A.M.C ന്റെ ആഭിമുഖ്യത്തിൽ 'ഒന്നിച്ചാവാം നല്ലോണം – ഓണം ഫെസ്റ്റ് 2026' ഓഗസ്റ്റ് 23-ന് അഡ്‌ലെയ്ഡിൽ നടക്കും. അഡ്‌ലെയ്ഡിലെ ഏറ്റവും വലിയ മലയാളി കമ്മ്യൂണിറ്റിയായ എസ്.എ.എം.സി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇത്തവണ 1000-ഓളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ക്ലോവെല്ലി പാർക്കിലെ കോസ്‌ഗ്രോവ് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ആഘോഷത്തിൽ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 3.00 വരെ ഓണസദ്യയും, വൈകിട്ട് 4.00 മുതൽ 7.30 വരെ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും.

കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും വിദേശ മണ്ണിൽ ഒരുമിച്ച് ആഘോഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുടുംബസമേതം പങ്കെടുക്കാവുന്ന ആഘോഷത്തിൽ കലാപരിപാടികൾ, ഓണാഘോഷത്തിന്റെ തനത് ആചാരങ്ങൾ, വിവിധ വിനോദ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ടൈറ്റിൽ സ്പോൺസറായി Ideal Loanz ആണ്. ടിക്കറ്റിംഗ് ചുമതല Just Easy Book നിർവഹിക്കും. ടിക്കറ്റ് ബുക്കിങ്ങിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ദക്ഷിണ ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്ന പ്രധാന ഓണാഘോഷമായി പരിപാടി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

SCROLL FOR NEXT