വിധു പ്രതാപ് ലൈവ് മ്യൂസിക്കൽ ഷോ 2K25  (Supplied)
Events

SHEMA വിധു പ്രതാപ് ലൈവ് മ്യൂസിക്കൽ ഷോ 2K25 ഷെപ്പർട്ടൺ വൻവിജയം

ഷോയിൽ 600-ലധികം പേർ പങ്കെടുത്തു. രണ്ടര മണിക്കൂർ നീണ്ടുനിന്ന സം​ഗീതാർദ്രമായ പരിപാടിയിലൂടെ വിധു പ്രതാപും സംഘവും കാണികളെ കൈയ്യിലെടുത്തു.

Safvana Jouhar

നവംബർ 3-ന് ഷെപ്പാർട്ടണിലെ റിവർലിങ്ക്സ് ഈസ്റ്റ്ബാങ്കിൽ ഷെപ്പാർട്ടൺ മലയാളി അസോസിയേഷൻ (SHEMA) വിജയകരമായി വിധു പ്രതാപ് ലൈവ് മ്യൂസിക്കൽ ഷോ 2K25 സംഘടിപ്പിച്ചു. ഷോയിൽ 600-ലധികം പേർ പങ്കെടുത്തു. രണ്ടര മണിക്കൂർ നീണ്ടുനിന്ന സം​ഗീതാർദ്രമായ പരിപാടിയിലൂടെ വിധു പ്രതാപും സംഘവും കാണികളെ കൈയ്യിലെടുത്തു.

SHEMA പ്രസിഡന്റ് ജിജോ ഫിലിപ്പും സെക്രട്ടറി ശിൽപ അനീഷും സമൂഹത്തിന്റെ വമ്പിച്ച പിന്തുണയ്ക്ക് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ഈ വർഷം റിവർലിങ്ക്സ് വേദിയിൽ SHEMAയുടെ രണ്ടാമത്തെ പ്രധാന പരിപാടിയാണിതെന്നും ഇത് സാധ്യമായത് പ്രാദേശിക സമൂഹത്തിന്റെ ആവേശകരമായ പങ്കാളിത്തത്തിലൂടെയും സ്പോൺസർമാരുടെ ഉദാരമായ പിന്തുണയിലൂടെയുമാണെന്നും അവർ പറഞ്ഞു. പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ ആയ ഐക്കണിക് ഇൻവെസ്റ്റിംഗിന്റെ പങ്ക് ഷോ വൻ വിജയമാക്കുന്നതിൽ നിർണായകമായിരുന്നു.

SCROLL FOR NEXT