Singer Nilufar Yanya 
Events

നിലൂഫർ യാന്യയുടെ ഓസ്ട്രേലിയൻ ടൂർ അടുത്ത വർഷം ഫെബ്രുവരിയിൽ

അടുത്ത വർഷം സിഡ്‌നി, മെൽബൺ, പെർത്ത് എന്നിവിടങ്ങളിലായി മൂന്ന് ഷോകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Safvana Jouhar

ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ നിലൂഫർ യാന്യ ഓസ്ട്രേലിയൻ ടൂർ പ്രഖ്യാപിച്ചു. അടുത്ത വർഷം സിഡ്‌നി, മെൽബൺ, പെർത്ത് എന്നിവിടങ്ങളിലായി മൂന്ന് ഷോകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി 17 ചൊവ്വാഴ്ച സിഡ്‌നിയിലെ ലിബർട്ടി ഹാളിലും, ഫെബ്രുവരി 19 വ്യാഴാഴ്ച മെൽബണിലെ 170 റസ്സലിലും, ഫെബ്രുവരി 20 വെള്ളിയാഴ്ച പെർത്തിലെ പെർത്ത് ഫെസ്റ്റിവലിലും യാന്യയുടെ ഓസ്‌ട്രേലിയൻ പര്യടനം നടക്കും. 2019 ന് ശേഷം ആദ്യമായാണ് നിലൂഫർ യാന്യ ഓസ്ട്രേലിയയിൽ ഷോകൾ ചെയ്യാൻ പോകുന്നത്. സെപ്റ്റംബർ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് AEST-യിൽ പ്രീ-സെയിൽ ആരംഭിക്കുന്നതാണ്. എന്നാൽ സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് handsometours.com വഴി ഓൺ-സെയിലും നടക്കും.

SCROLL FOR NEXT