കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയക്ക് (KCA PERTH) പുതിയ നേതൃത്വം. പ്രസിഡൻ്റായി ഐപ്പ് ചുണ്ടമണ്ണിലിനേയും വൈസ് പ്രസിഡന്റായി ഷാനിലിനേയും തെരഞ്ഞെടുത്തു. ജെയിംസ് ജോസഫ് സെക്രട്ടറി സ്ഥാനത്തും ലീനസ് ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിക്കും. ശബരീഷ് എടവനയെ ട്രഷററായും ആർട്സ് കോ-ഓർഡിനേറ്റർമാരായി വിജു ഡേവിസിനേയും ശ്രീകാന്തിനേയും തെരഞ്ഞെടുത്തു. പ്രഭീഷും ഷിജിത്തുമാണ് സ്പോർട്സ് കോ-ഓർഡിനേറ്റർമാർ. ശ്രീദത്ത്, അഭിലാഷ്, സുഭാഷ്, ശ്രീജിത്ത്, ശ്രീജേഷ്, അരുൺ സെബാസ്റ്റ്യൻ, സച്ചിത്രൻ, ജിതേഷ് രാജ്, അനീഷ്, ബൈജു തോണക്കര, സഫിൽ, ജിതേഷ് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.