(supplied)
Events

IMA യ്ക്ക് പുതിയ നേതൃത്വം; എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

ജിബിൻ ഫ്രാൻസിസ് പ്രസിഡന്റായും സിജിൻ എബ്രഹാം സെക്രട്ടറിയായും പ്രിൻസ് ചുനക്കര PROയായും സോനറ്റ് ജെയിംസ് ട്രഷററായും ഷാരോൺ ജോസഫ് സോഷ്യൽ മീഡിയ കോർഡിനേറ്ററായും ചുമതലയേൽക്കും.

Safvana Jouhar

ഓസ്‌ട്രേലിയയിലെ മലയാളി സംഘടനയായ IMAയുടെ 2026–27 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. ജിബിൻ ഫ്രാൻസിസ് പ്രസിഡന്റായും സിജിൻ എബ്രഹാം സെക്രട്ടറിയായും പ്രിൻസ് ചുനക്കര PROയായും സോനറ്റ് ജെയിംസ് ട്രഷററായും ഷാരോൺ ജോസഫ് സോഷ്യൽ മീഡിയ കോർഡിനേറ്ററായും ചുമതലയേൽക്കും. ഗീസ് ചേനത്തുകാരൻ വൈസ് പ്രസിഡന്റായും ടിബിൻ ജോയ് ജോയിന്റ് സെക്രട്ടറിയായും ജോഗൻ ജോർജ് ജോയിന്റ് ട്രഷററായും പ്രവർത്തിക്കും. എബിൻ ജോണാണ് സ്റ്റുഡന്റ് പ്രതിനിധി.

ജിൽസൺ ജോൺ, നിതിൻ തമ്പി, ജിഷോ ജോസഫ്, ധീരേഷ് സ്വാമി, ഗിരീഷ് കുമാർ, ജിജോ കുഞ്ഞപ്പു, ദിനേശ് സത്യൻ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. സാംസ്കാരിക സമിതിയിൽ രാഖി ഗിരീഷ്, നിഷ ധീരേഷ്, ജൂലി ജെയിംസ്, കൃഷ്ണ ജോഷി എന്നിവർ അംഗങ്ങളായിരിക്കും. കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്കാരിക പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും.

SCROLL FOR NEXT